India

തീവ്രവാദികൾക്ക് വിദേശ ആയുധങ്ങൾ നൽകാൻ പാകിസ്താൻ

“Manju”

ന്യൂഡൽഹി : ഇന്ത്യ- പാക് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന തീവ്രവാദികൾക്ക് നൂതന ആയുധങ്ങൾ എത്തിച്ച് നൽകാനൊരുങ്ങി പാകിസ്താൻ. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ നൽകാനാണ് തീരുമാനം. പാക് അധീന കശ്മീർ അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ സഹായിക്കുന്ന പാക് സൈന്യത്തിന്റെ ഭാഗമായ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പാണ് തീവ്രവാദി സംഘടനകൾക്ക് ആയുധങ്ങൾ എത്തിച്ചു നൽകുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ കൈയിൽ ഉള്ളതുപോലെയുള്ള ആയുധങ്ങൾ ഉണ്ടെങ്കിൽ മാത്രമെ സൈന്യത്തെ നേരിടാൻ സാധിക്കൂ എന്ന് പാക് തീവ്രവാദികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ ആയുധങ്ങൾ വാങ്ങാൻ പാകിസ്താൻ തീരുമാനിച്ചത്.

ഇന്ത്യൻ സേനയുടെ കൈയിലുള്ള അമേരിക്കൻ നിർമ്മിത ആയുധങ്ങളായ എം4എ1 റൈഫിൾ, എം249 ലൈറ്റ് മെഷീൻ ഗണ്ണുകൾ, തെർമൽ ഇമേജിംഗ് സംവിധാനത്തോട് കൂടിയുള്ള എം4 റൈഫിൾ, ഓസ്ട്രേലിയൻ നിർമ്മിത ഗ്ലോക്ക്-19 പിസ്റ്റൽ, രാത്രി കാഴ്ച സാധ്യമാകുന്ന ബൈനോക്കുലറുകൾ, എം249 മെഷീൻ ഗൺ, അഡ്വാൻസ്ഡ് ടാർജെറ്റ് പോയിന്റർ ഇല്ലൂമിനേറ്റർ എയിമിംഗ് ലൈറ്റ് ഉൾപ്പെടെയുള്ള ആയുധങ്ങളാണ് തീവ്രവാദികൾക്ക് വേണ്ടി പാകിസ്താൻ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

Related Articles

Back to top button