സിന്ധുമോൾ. ആർ
ബംഗാളില്‍ കര്‍ഷകര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് അമിത് ഷാ.മിഡ്നാപൂര്‍ ജില്ലയിലെ ബെല്ജുരി ഗ്രാമത്തിലെ കര്‍ഷകന്റെ വസതിയില്‍ നിന്നാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്.മണ്ണുകൊണ്ട് പണിത ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടുകഴിഞ്ഞു.
ബി.ജെ.പിയുടെ പതാകയുടെ നിറവും പച്ചയും വെള്ളയും കാവിയും പെയിന്റ് അടിച്ചുമാണ് വീട് അലങ്കരിച്ചിരിക്കുന്നത്. അമിത്ഷായോടൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി അദ്ധ്യക്ഷന്‍ ദിലിപ് ഘോഷും ഉണ്ടായിരുന്നു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. അതേസമയം കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമിത് ഷാ ഒരു കര്‍ഷകന്റെ വസതിയില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.