KeralaLatest

ധ്വജം ഉയര്‍ന്നു., പൂജിതപീഠം ആഘോഷത്തിന് തുടക്കമായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരിയില്‍ പൂജിതപീഠം ആഘോഷത്തിന് രാവിലെ 6.00 മണിക്ക് താമരപര്‍ണ്ണശാലയ്ക്ക് മുന്നിലുള്ള കൊടിമരത്തില്‍ ധ്വജം ഉയര്‍ന്നതോടെ ആരംഭമായി. 21-ാംമത് പൂജിതപീഠം സമര്‍പ്പണം ആഘോഷമാണ് ഇന്ന് ശാന്തിഗിരി പരമ്പര സമുചിതമായി ആഘോഷിക്കുന്നത്. രാവിലെ 5.00 മണിക്കുള്ള ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്യാസിസന്യാസിനിമാര്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് 7.00 മണിക്ക് പുഷ്പസമര്‍പ്പണം, 8.00 മണിക്ക് പൂജിതപീഠം സമര്‍പ്പണം സമ്മേളനം എന്നിവ നടക്കും. വൈകിട്ട് 4.00 മണിക്ക് സമാപന സമ്മളനവും തുടര്‍ന്ന് അര്‍ദ്ധവാര്‍ഷിക കുംഭമേളയും നടക്കും.

Related Articles

Back to top button