IndiaKeralaLatest

അസമും ബംഗാളും എന്‍.ഡി.എ. ഭരിക്കുമെന്ന് അമിത് ഷാ

“Manju”

ന്യൂഡല്‍ഹി: ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിലും അസമിലും സ്ഥിതി സമാധാനപരമാണെന്നും പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലേറുമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ബംഗാള്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 30-ല്‍ 26 സീറ്റും ബി.ജെ.പി നേടും. വലിയ പോളിംഗ് ശതമാനമാണ് സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഇത് ജനങ്ങളുടെ ആവേശത്തിന്റെ സൂചനയാണെന്നും അമിത് ഷാ വ്യക്തമാക്കി.
അസമില്‍ പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ വികസനം കൊണ്ടുവന്നു. ബിജെപിക്ക് വോട്ടുചെയ്ത വോട്ടര്‍മാര്‍ക്ക് അമിത്ഷാ നന്ദിപറഞ്ഞു. 200 ല്‍ അധികം സീറ്റ് നേടി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അസമിലും വ്യക്തമായ ഭൂരിപക്ഷം നേടും. അസമില്‍ 47 ല്‍ 37 ല്‍ അധികം സീറ്റ് ബിജെപി നേടും. ബിജെപിക്ക് വോട്ട് ചെയ്ത ബംഗാളിലെ സ്ത്രീകളോടും അദ്ദേഹം നന്ദി അറിയിച്ചു.

Related Articles

Back to top button