IndiaKeralaLatest

ഹോളി ആഘോഷം തടഞ്ഞ 60കാരിയെ അടിച്ചുകൊന്നു

“Manju”

ലഖ്നോ: ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത് ഹോളി ആഘോഷിക്കുന്നത് തടഞ്ഞ 60കാരിയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. മേവട്ടി തോല പ്രദേശത്താണ് സംഭവം. രാവിലെ 10 മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലെത്തി മധ്യവയസ്കയെ വടിയും കല്ലുകളും ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു. 60കാരിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. രണ്ടു സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് പരിക്കേറ്റതെന്നും അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പ്രശാന്ത് കുമാര്‍ പ്രസാദ് പറഞ്ഞു.
ഹോളി ആഘോഷത്തിനിടെ മറ്റൊരു അനിഷ്ട സംഭവവും പ്രദേശത്ത് റിപ്പോര്‍ട്ട് െചയ്തു. ഏക്ദില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവ് മദ്യപിച്ച്‌ ട്രാക്ടര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ആളുകളെ ഇടിച്ചതിന് ശേഷം വൈദ്യുത തൂണിലിടിച്ച ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.

Related Articles

Back to top button