KeralaLatest

കണ്ണൂരിലും തിരുവനന്തപുരത്തും സ്വർണവേട്ട

“Manju”

കണ്ണൂർ: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ശ്രമങ്ങൾ വർധിക്കുന്നു. ഇന്ന് കണ്ണൂരും കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലും നടത്തിയ പരിശോധനയിൽ രണ്ടേകാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 250 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അയേൺ ബോക്‌സിനുള്ളിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പാപ്പിനിശേരി സ്വദേശിയാണ് പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം സ്വർണം കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 98 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണവുമായി വയനാട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

Related Articles

Back to top button