ശ്രീലങ്ക: ശ്രീലങ്കയില്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. നേരത്തേ തന്നെ ഇതേക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോള്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സംഘം ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് മത്സരത്തിനും പിന്നീട് നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്ബരയ്ക്കും വേണ്ടി വിരാട് കോഹ്ലിക്കും സംഘത്തിനുമൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് ലങ്കന്‍ പര്യടനത്തിനുള്ള യുവ ടീമിനൊപ്പം ദ്രാവിഡിനെ അയക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്. ‘ഇന്ത്യന്‍ പരിശീലക സംഘം ഇംഗ്ലണ്ടിലായിരിക്കും. ഇന്ത്യ എ ടീമിലെ മിക്ക താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി അയക്കുന്നത് ടീമിന് ഗുണകരമായ കാര്യമാണ്. ദ്രാവിഡിനോട് യുവ താരങ്ങള്‍ക്കുള്ള അടുപ്പം അനുകൂല ഘടകമാണ്’ എന്നും ബിസിസിഐ ഉന്നതന് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
Related Articles
Check Also
Close
-
പാകിസ്ഥാന് വഴി അടച്ചാലും ഇനി ഇന്ത്യയ്ക്ക് പ്രശ്നമില്ലAugust 3, 2020 6:12 PM