ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ന്യൂഡല്‍ഹിയിലെ ലോക് കല്ല്യാണ്‍ മാര്‍ഗിലെ ന്യൂവില്ലിങ്ടണ്‍ ക്യാംപിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് സെലക്ഷന് ട്രയല്‍. ഏപ്രില്‍ 26 മുതല്‍ 28 വരെയാണ് തിരഞ്ഞെടുപ്പ്. നോണ്‍ ടെക്നിക്കല്‍ ട്രേഡിലാണ് നിയമനം. ദേശീയ/അന്താരാഷ്ട്രനിലവാരത്തിലെ മത്സരങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്കാണ് പങ്കെടുക്കാനാവുക.
അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, ക്രിക്കറ്റ്, ഡൈവിങ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, കബഡി, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോള്‍, വാട്ടര്‍ പോളോ, വെയിറ്റ് ലിഫ്റ്റിങ്, റെസിലിങ്. യോഗ്യത: ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. പ്രായം: 17-21 വയസ്സ്. 18 ജൂലായ് 2000-നും 30 ജൂണ്‍ 2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.airmenselection.cdac.in കാണുക. വിജ്ഞാപനത്തില്‍ പറയുന്ന നിബന്ധനകള്‍ വായിച്ചുമനസ്സിലാക്കി അപേക്ഷിക്കണം. സെലക്ഷന് ട്രയല്‍സിന് മുന്‍പായി വിജ്ഞാപനത്തിനൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷാഫോം ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.