IndiaLatest

മഹാരാഷ്​ട്രയില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ മെയ്​ 15 വരെ നീട്ടി

“Manju”

മഹാരാഷ്​ട്ര:‍ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ലോക്​ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ മെയ്​ 15 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ​ങ്കെടുത്ത മുഴുവന്‍ മന്ത്രിമാരും ലോക്​ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു.

കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തില്‍ ഏപ്രില്‍ നാലിനാണ്​ മഹാരാഷ്​ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്​. വാരാന്ത്യ ലോക്​ഡൗണും രാത്രികാലങ്ങളില്‍ കര്‍ഫ്യുവുമായിരുന്നു ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. പിന്നീട്​ സ്വകാര്യ ഓഫീസുകള്‍, തിയറ്ററുകള്‍, സലൂണ്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി. മൂന്നാംഘട്ടത്തില്‍ പലചരക്ക്​, പച്ചക്കറി, പാല്‍ എന്നിവ വില്‍ക്കുന്ന കടകളോട്​ നാല്​ മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button