KozhikodeLatest

പികെ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

“Manju”

കോഴിക്കോട് : അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.

2020 ജൂണിലാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാല്‍ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഈ പേരില്‍ വോട്ടര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മനസിലായകെന്നും പരാതി തള്ളുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിച്ചു. മരിച്ചവരുടെ വോട്ടുകൾ വരെ സിപിഎം ചെയ്യാറുണ്ടെന്ന ആരോപണം ബിജെപിയടക്കം ഉന്നയിക്കുന്നതിനിടയിലാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്.

Related Articles

Back to top button