India

ഡൽഹിയിൽ കൊവിഡ് നാലാംഘട്ട വ്യാപനം; ലോക്ഡൗണിലേക്ക് നീങ്ങില്ല

“Manju”

ന്യൂഡൽഹി : ഡൽഹിയിൽ കൊറോണ വ്യാപനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രോഗവ്യാപനം രൂക്ഷമാണെങ്കിലും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ട്. മാർച്ച് 16 ന് ഡൽഹി 425 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെങ്കിൽ ഇന്ന് ഇത് 3,500 ആയി ഉയർന്നു. ഇന്നലെ 2,790 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, ഒൻപത് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 10,000 പിന്നിട്ടു. 11,306 പേർക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. കൊറോണ ബാധിച്ച് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 40 ൽ നിന്നും 10 ആയി ചുരുങ്ങിയിട്ടുണ്ടെന്നും കെജ്രിവാൾ അറിയിച്ചു. ലോക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രായഭേദമില്ലാതെ എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കണമെന്ന് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷനായി ആയിരക്കണക്കിന് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൊറോണ പരടുന്നത് തടയാൻ സഹായിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Related Articles

Back to top button