IndiaLatest

ത​മി​ഴ്​​നാ​ട്ടി​ല്‍ ലോ​ക്​​ഡൗ​ണ്‍ സാധ്യത

“Manju”

ചെന്നൈ: ത​മി​ഴ്​​നാ​ട്ടി​ല്‍ ലോ​ക്​​ഡൗ​ണ്‍ ജൂണ്‍ 14 വരെ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗണ്‍ നീട്ടുന്നതിനെ കുറി​ച്ച്‌​ ആലോചിച്ചത്​. കൂടുതല്‍ ഇളവുകളോടെ ലോക്​ഡൗണ്‍ നീട്ടാനാണ്​ സാധ്യത. കൊവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളില്‍ ലോക്​ഡൗണിന്​ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച്‌​ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരാഴ്​ച കൂടി​ ലോക്​ഡൗണ്‍ നീട്ടണമെന്നാണ്​​​ ആരോഗ്യരംഗത്തെ വിദഗ്​ധര്‍ ശുപാര്‍ശ ചെയ്​തത്​. ഇതോടെയാണ്​ ലോക്​ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചത്​.രണ്ടാം തരംഗത്തില്‍ പ്രതിദിനം 35,000 ലേറെ കേസുകള്‍ വരെ​ സംസ്ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഇപ്പോള്‍ അത്​ 24,000 കേസുകളായി കുറഞ്ഞു.

Related Articles

Back to top button