IndiaLatest

പ്രവാസികള്‍ അയയ്‌ക്കുന്ന പണത്തിന് നികുതിയില്ല- കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: പ്രവാസികള്‍ ഗള്‍ഫില്‍ ജോലി ചെയ്ത് ഇന്ത്യയിലേക്ക് അയയ്‌ക്കുന്ന പണത്തിന് നികുതി ചുമത്താന്‍ നീക്കമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബഡ്‌ജറ്റ് സമ്മേളനത്തില്‍ പാസാക്കിയ ധനബില്ലില്‍ ഇതു സംബന്ധിച്ച്‌ ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണം മന്ത്രി തള്ളി.

പ്രവാസികള്‍ ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി. ഇതു സംബന്ധിച്ച്‌ ബഡ്ജറ്റ് സമ്മേളനത്തില്‍ പാസാക്കിയ ധനബില്ലില്‍ പ്രത്യേക ഭേദഗതി വരുത്തിയിട്ടില്ല. ആദായ നികുതി നിയമത്തില്‍ നികുതി ബാദ്ധ്യതയ്‌ക്ക് പൊതു നിര്‍വചനം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി വിശദീകരിച്ചു.

പ്രവാസികളില്‍ നിന്ന് നികുതി ഈടാക്കാന്‍ പാര്‍ലമെന്റില്‍ ആരുമറിയാതെ ഭേദഗതി കൊണ്ടുവന്നതായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ആരോപിച്ചിരുന്നു. തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും ട്വിറ്ററിലൂടെ ഈ ആരോപണമുയന്നിച്ചിരുന്നു. മന്ത്രി മുന്‍പ് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് ധനബില്ലിന്റെ പകര്‍പ്പടക്കം പോസ്റ്റു ചെയ്‌ത് മഹുവ ട്വീറ്റു ചെയ്‌തു. തുടര്‍ന്നാണ് ട്വിറ്ററിലൂടെ ധനമന്ത്രി വിശദീകരണം നല്‍കിയത്.

Related Articles

Back to top button