KeralaLatestMalappuram

ഫസ്റ്റ് ബെൽ രണ്ടാം ഘട്ടത്തിൽ എസ്എഫ് ഐ എടപ്പാൾ ഏരിയ നൽകിയത് 21 ടിവികൾ

“Manju”

 

മലപ്പുറം: കോവിഡ് 19 പ്രതിസന്ധികൾ മറികടക്കാൻ കേരള സർക്കാർ തുടങ്ങി വെച്ച ഓൺലൈൻ വിദ്യാഭ്യാസ സംരംഭത്തിന് കരുത്തേകി
എസ് എഫ് ഐ യുടെ ഫസ്റ്റ് ബെൽ ഹെൽപ് ലൈൻ പ്രകാരം രണ്ടാം ഘട്ടത്തിൽ 21 ടിവികൾ കൈമാറി. ആദ്യഘട്ടത്തിൽ ഒമ്പത് ടിവികൾ പദ്ധതിയിൽ കൈമാറിയിരുന്നു. എടപ്പാൾ ഏരിയയിലെ വിവിധ പഞ്ചായത്തുകളിലെ അംഗൻവാടി, ലൈബ്രറി ക്ലബ്ബുകൾ തുടങ്ങിയ പൊതുഇടങ്ങളിലേക്കും അർഹതപ്പെട്ട വീടുകളിലേക്കുമാണ് ടിവി വിതരണം ചെയ്യുന്നത്. എസ് എഫ് ഐ എടപ്പാൾ ഏരിയ കമ്മിറ്റിക്ക് കിഴിൽ വരുന്ന വിവിധ കോളേജുകളിൽ നിന്നും ലോക്കൽ കമ്മിറ്റികളിൽ നിന്നുമുള്ള പഴയകാല പ്രവർത്തകർ, പ്രവാസി സഖാക്കൾ, പുതിയ പ്രവർത്തകർ, ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഇത്തരം ഒരു വലിയ ഉദ്യമത്തിന് കരുത്തായതെന്ന് ഭാരവാഹികൾ പറഞ്ഞു. ടി വി വിതരണത്തിന് എസ്എഫ്ഐ എടപ്പാൾ ഏരിയാ സെക്രട്ടറി ജാസിർ, ജോയിൻ സെക്രട്ടറി ശ്യാം ശങ്കർ, മാതൃകം ജില്ലാ കമ്മിറ്റി അംഗം നന്ദന, ഏരിയാ കമ്മിറ്റി അംഗങ്ങളായ സച്ചിൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button