InternationalLatest

സ്കൂളുകള്‍ക്ക്​ മുന്‍‌കൂര്‍ അനുമതിയില്ലാതെ വി​ദൂ​ര പ​ഠ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ അ​നു​മ​തി

“Manju”

ദുബായിലെ സ്കൂളുകള്‍ക്ക്​ മുന്‍‌കൂര്‍ അനുമതിയില്ലാതെ വി​ദൂ​ര പ​ഠ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ അ​നു​മ​തി. ദു​ബൈ വി​ദ്യാ​ഭ്യാ​സ നി​യ​ന്ത്ര​ണ വ​കു​പ്പാ​യ കെ.​എ​ച്ച്‌.​ഡി.​എ വെ​ബ്​​സൈ​റ്റ്​ വ​ഴി ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മോ അ​ടു​ത്ത സ​മ്പ​ര്‍​ക്ക​മോ ഉ​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ണ്‍​ലൈ​നാ​യി പ​ഠി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​താ​യാ​ല്‍ ഇ​ത്ത​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ തി​രി​ച്ചു​വ​രാം. വി​ദ്യാ​ര്‍​ഥി​ക്കോ ജീ​വ​ന​ക്കാ​ര​നോ അ​ടു​ത്ത സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യാ​ല്‍ ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ഈ ​സ​മ​യ​ത്ത്​ കു​ട്ടി​ക​ള്‍​ക്ക്​ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മു​ണ്ടാ​ക​ണം. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞ്​ സ്കൂ​ളി​ലെ​ത്തു​മ്പോ​ള്‍ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

Related Articles

Back to top button