KeralaLatest

ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ഒരുങ്ങി ബിജെപി

“Manju”

ശോഭാ സുരേന്ദ്രനെ അനുയിപ്പിക്കാൻ ഒരുങ്ങി ബിജെപി

ശ്രീജ.എസ്

തിരുവനന്തപുരം: സംസഥാന പാര്‍ട്ടിയില്‍ ഉടക്കി നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍.ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചു. സംസ്ഥാനനേതൃത്വം കേന്ദ്ര നിര്‍ദ്ദേശപ്രകാരം ശോഭയുമായുള്ള ചര്‍ച്ചക്കായി എ എന്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍.

എ എന്‍ രാധാകൃഷ്ണന്‍ ശോഭ സുരേന്ദ്രനുമായി ഇന്നോ നാളെയോ ചര്‍ച്ച നടത്തിയേക്കും. പാര്‍ട്ടി പരുപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ശോഭയെ പാര്‍ട്ടിയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് പുതിയ തീരുമാനം. കൂടാതെ സംസ്ഥാന ബിജെപിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കിയ ശോഭ പരസ്യമായി കലാപക്കൊടി ഉയര്‍ത്തുകയും ചെയ്തു. കെ സുരേന്ദ്രന്‍ പ്രസിഡന്‍റായ ശേഷം പരിഗണന കിട്ടാതെ പോയ പി എം വേലായുധന്‍. കെ പി ശ്രീശന്‍, ജെ ആര്‍ പത്മകുമാര്‍ അടക്കമുള്ളവര്‍ ശോഭയ്ക്ക് ഒപ്പം ചേരുകയും ചെയ്തു.

ശോഭ പാര്‍ട്ടി വിട്ടേക്കുമെന്നും സൂചനകള്‍ വന്നതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശോഭാ സുരേന്ദ്രനെ അനുയിപ്പിക്കാന്‍.ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ശോഭ എ എന്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ചയിയില്‍ കോര്‍കമ്മിറ്റിയിലെ സ്ഥാനം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചേക്കും.

Related Articles

Check Also
Close
Back to top button