Latest

വന്‍ ഓഫര്‍ പ്രഖ്യാപിച്ച്‌ എയര്‍ടെല്‍

“Manju”

എയര്‍ടെല്‍ വന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. സാംസങ്, ഓപ്പോ, റിയല്‍മി, നോക്കിയ, ടെക്‌നോ, ലെനോവോ, മോട്ടറോള, ഇന്‍ഫിനിക്‌സ്, വിവോ, ഐറ്റല്‍, ഷവോമി, ലാവ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 6000 രൂപയുടെ ഓഫര്‍ ലഭിക്കും.

ക്യാഷ്ബാക്ക് കൂടാതെ, ഒരു വര്‍ഷത്തേക്ക് വാലിഡിറ്റിയുള്ള സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പും ലഭിക്കും. ഫോണ്‍ വാങ്ങുന്നതിന് മുമ്പ്, എയര്‍ടെല്ലിന്റെ സൈറ്റില്‍ അവര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്.

ഒരു ഉപഭോക്താവ് അവരുടെ ഫോണ്‍ നമ്ബര്‍ 249 രൂപയോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുമ്പോള്‍ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ. ഈ പ്രീപെയ്ഡ് പ്ലാന്‍ 1.5 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്‌എംഎസ്, സൗജന്യ ആമസോണ്‍ പ്രൈം മൊബൈല്‍ പതിപ്പ് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

Related Articles

Back to top button