IndiaKeralaLatest

തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

“Manju”

ആലപ്പുഴ: ദേശീയപാതയില്‍ ആലപ്പുഴ തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.എഴുപുന്ന ചെമ്മനാട് സ്വദേശി രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവര്‍ രക്ഷപെട്ടു.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം.തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നന്നവര്‍.കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് പോലിസ് പറഞ്ഞു.അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി.

Related Articles

Back to top button