IndiaLatest

യെദ്യൂരപ്പയ്ക്കെതിരായ അഴിമതി അന്വേഷണം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

“Manju”

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് എതിരായ അഴിമതി കേസ് അന്വേഷണം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി . 24 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണ് കോടതി സ്‌റ്റേ ചെയ്തത്. കരാറുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നല്ല ഉദ്ദേശത്തോടു കൂടിയായിരുന്നെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ എഫ്.ഐ.ആറും കുറ്റപത്രവും ഫയല്‍ ചെയ്യാനാകില്ലെന്നും യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ വാദിച്ചു.

എന്നാല്‍ ഭൂമി കുംഭകോണ കേസില്‍ യെദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണം തടഞ്ഞ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മാര്‍ച്ച 21 ന് യെദ്യൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. വ്യവസായി ആലം പാഷ നല്‍കിയ പരാതിയിലായിരുന്നു ഹൈക്കോടതി നടപടി.

ഭവന നിര്‍മ്മാണ കരാര്‍ ഷെല്‍ കമ്പനികളിലൂടെ പണം നേടുന്നതിനും ഭൂമി കൈവശപ്പെടുത്തുന്നതിനുമായി ഉപയോഗിച്ചു എന്നതാണ് പരാതിക്കാരന്റെ ആരോപണം. ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു .

Related Articles

Back to top button