India

ലോകത്തിലെ ഏറ്റവുംഉയരമുള്ള പാലത്തിന്റെ ആർച്ച് നിർമ്മാണംപൂർത്തിയാക്കി ഇന്ത്യ

“Manju”

ശ്രീനഗർ ; ചെനാബ് നദിക്ക് കുറുകെ ഇന്ത്യ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്‍റെ ആര്‍ച്ച് നിര്‍മാണം ഇന്ത്യന്‍ റെയില്‍വേ ഇന്ന് പൂര്‍ത്തിയാക്കി. ഇന്ത്യൻ റെയിൽ‌വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴിക കല്ലായാണ് ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത് .

കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദംപൂർ- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ‌ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം . 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് 1.3 കിലോമീറ്റർ നീളമുണ്ട് . റെയിൽവേ പദ്ധതികളെക്കാളും ഏറ്റവും വലിയ സിവിൽ എൻജിനീയറിംഗ് വെല്ലുവിളിയായിരുന്നു ഇത്
.
റെയിൽ‌വേയ്ക്ക് ചരിത്രപരമായ ദിനമാണിതെന്ന് നോർത്തേൺ റെയിൽ‌വേ ജനറൽ മാനേജർ അശുതോഷ് ഗംഗൽ പറഞ്ഞു . ഉദംപൂർ – ശ്രീനഗർ-ബാരാമുള്ള റയിൽ ലിങ്ക്
പദ്ധതി പൂർ‌ത്തിയാക്കുന്നതിലെ ഒരു നാഴികക്കല്ലാണ് കശ്മീറിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നും രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെനാബിന് മുകളിലുള്ള പാലത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായിരുന്നു ഉരുക്കു കമാനങ്ങളുടെ നിര്‍മണം. 5.6 മീറ്റര്‍ നീളമുള്ള അവസാനത്തെ ലോഹഭാഗം ഇന്ന് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഘടിപ്പിക്കുകയും കമാനത്തിന്റെ രണ്ട് വശത്തുമായി ചേര്‍ക്കുകയും ചെയ്തു.

പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും പാലത്തിനായി ജോലി ചെയ്യുന്നുണ്ട്.റെയില്‍വേയുടെ ചരിത്രത്തില്‍ 2.74 ഡിഗ്രി വളച്ച്‌ പാലത്തിനായി കമാനം നിര്‍മിക്കുന്നത് ഇതാദ്യമാണ് .

മണിക്കൂറിൽ 260 കി.മീ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട് ഈ പാലത്തിന് . ഇതിനു റെയിൽവേ കണക്കാക്കുന്ന ആയുസ്സ് 120 വർഷമാണ്.

Related Articles

Back to top button