KeralaLatest

ഭവനവായ്പ പലിശ എസ്ബിഐ വര്‍ധിപ്പിച്ചു

“Manju”

ന്യൂഡല്‍ഹി ;സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാല്‍ ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കനുസരിച്ച്‌ 6.95 ശതമാനമാണ് ഏറ്റവുംകുറഞ്ഞനിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തില്‍ 0.40 ശതമാനം(മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും)ഇതോടൊപ്പം വരും. അതേസമയം, വനിതകള്‍ക്ക് പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യം തുടരും. പ്രത്യേക നിരക്കില്‍ പ്രൊസസിങ് ഫീ ഉള്‍പ്പടെയുള്ളവ ഒഴിവാക്കി മാര്‍ച്ച്‌ 31 വരെയാണ് ഭവനവായ്പകള്‍ അനുവദിച്ചത്. ഏപ്രില്‍ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍വന്നത്.

Related Articles

Back to top button