IndiaLatest

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

രാജ്യത്ത് സ്വര്‍ണ വിലയില്‍ വീണ്ടും നേരിയ വര്‍ധനവ്. 24 ക്യാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന് എട്ട് രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ എട്ട് ഗ്രാം സ്വര്‍ണത്തിന്റെ വില 36,440 രൂപയായിരുന്നു. ഇന്ന് എട്ട് രൂപ കൂടി 36,448 ആയി. പത്ത് ഗ്രാം സ്വര്‍ണത്തിന് 45,560 രൂപയാണ് ഇന്നത്തെ വില. 22 ക്യാരറ്റ് 8 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,648 രൂപയാണ്. ഇന്നലെ 35,640 രൂപയായിരുന്നു. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ വില 46,910 രൂപയാണ്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തില്‍ ആളുകള്‍ക്ക് താല്‍പര്യം വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണ്ണം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിവാഹ സീസണും മറ്റുമായി ആവശ്യം വര്‍ധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button