Latest

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം, ഉടന്‍ മടങ്ങിയെത്തുമെന്ന് താരം

“Manju”

ഇംഗ്ലണ്ടിനെതിരെയായ പരമ്പരയില്‍ പരിക്കേറ്റ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചുവെന്നും തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ബലത്തില്‍ താന്‍ ഉടനെ മടങ്ങിയെത്തുമെന്ന് ശ്രേയസ് അയ്യര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഇന്ത്യ ഇംഗ്ലണ്ട് പാരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് ഐപിഎല്‍ നഷ്ടമായതോടെ ഡല്‍ഹി ക്യാപ്റ്റല്‍സ് ഋഷഭ് പന്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു. ഈ സീസണ്‍ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ താരത്തിന് പിന്നീട് ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു. നാളെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ഡല്‍ഹി ക്യാപ്റ്റസിന്റെ ആദ്യ മത്സരം.

Related Articles

Back to top button