InternationalLatest

കോവിഡ് പ്രതിരോധം; ബംഗ്ലാദേശിന് വീണ്ടും സഹായവുമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ ബംഗ്ലാദേശിന് വീണ്ടും സഹായ ഹസ്തവുമായി ഇന്ത്യ. ബംഗ്ലാദേശ് സൈന്യത്തിന് പ്രതിരോധ വാക്‌സിന്‍ നല്‍കി. ബംഗ്ലാദേശില്‍ എത്തിയ കരസേന മേധാവി മേജര്‍ ജനറല്‍ എംഎം നരവനെയാണ് ബംഗ്ലാദേശ് കരസേന മേധാവി അസീസ് അഹമ്മദിന് വാക്‌സിന്‍ ഡോസുകള്‍ കൈമാറിയത്.ആദ്യവട്ട കുത്തിവെയ്പ്പിനായുള്ള 1,00,000 വാക്‌സിന്‍ ഡോസുകളാണ് ബംഗ്ലാദേശ് കരസേന മേധാവിയ്ക്ക് നല്‍കിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നല്‍കുന്ന സഹായങ്ങളിലും സഹകരണത്തിലും അസീസ് അഹമ്മദ് നന്ദി അറിയിച്ചു.

Related Articles

Back to top button