IndiaKeralaLatest

ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍. ഹോട്ടലുകളില്‍ നിന്നു ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സാമൂഹ്യ അകലം പാലിച്ച്‌ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുണ്ടെങ്കിലും അടുത്ത പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. പലചരക്ക്, മീന്‍, മാംസം, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ (ഹോം ഡെലിവറി മാത്രം), ടെലികോം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ ഇവിടങ്ങളില്‍ യാത്രാരേഖകളുമായി മാത്രം അനുമതി നല്‍കും.
യാത്രാടിക്കറ്റുള്ളവരുമായി കാബുകള്‍ക്കും ടാക്സികള്‍ക്കും പോകാം. ഐടി കമ്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനേഷനു പോകുന്നവര്‍ എന്നിവര്‍ക്കും അനുമതി.

Related Articles

Back to top button