IndiaLatest

റെയ്​ഡിനെത്തിയ പൊലീസ്​ ഉദ്യേഗസ്ഥനെ തല്ലിക്കൊന്നു

“Manju”

കൊല്‍ക്കത്ത: റെയ്​ഡ്​ നടത്താനായി പശ്​ചിമ ബംഗാളിലെത്തിയ ബിഹാര്‍ പൊലീസ്​ ഉദ്യേഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. സ്​റ്റേഷന്‍ ഹൗസ്​ ഓഫീസറായ അശ്വാനി കുമാറാണ്​ ദാരുണമായി കൊല്ലപ്പെട്ടത്​. ശനിയാഴ്ച രാവിലെയാണ്​ സംഭവം. വാഹനമോഷ്​ടാക്കളുടെ രഹസ്യസ​ങ്കേതത്തില്‍ റെയ്​ഡ്​ നടത്തുന്നതിനിടെയായിരുന്നു നാട്ടുകാരുടെ ആക്രമണം.

ഉത്തര്‍ ദിന്‍ജാപൂര്‍ ഏരിയയില്‍ ഗോലപോകാര്‍ ​പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ്​ ആക്രമണമുണ്ടായത്​. സംഭവുമായി ബന്ധപ്പെട്ട്​ ഒരാളെ അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​. കല്ലുകളും വടിയുമായാണ് ആള്‍ക്കൂട്ടം ​ പൊലീസുകാരനെ ആക്രമിച്ചതെന്നും ബംഗാള്‍ പൊലീസ്​ സഹായിച്ചില്ലെന്നും ബിഹാര്‍ പൊലീസ്​ പുറത്തിറക്കിയ പ്രസ്​താവനയില്‍ വിശദമാക്കി .

Related Articles

Back to top button