KeralaLatest

മാങ്ങാ ജൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി

“Manju”

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. അസിസ്റ്റന്റ് കമ്മീഷണര്‍ മൊയ്തീന്‍ നയനയുടെയും സൂപ്രണ്ടുമാരായ ഷീല, മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വര്‍ണം പിടികൂടിയത്.

ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു. ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .

നിലവില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന ഇത്തരം മാര്‍ഗങ്ങള്‍ തടയാന്‍ വേണ്ട സംവിധാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇല്ല. എന്നാല്‍ സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്താന്‍ കഴിഞ്ഞത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button