KeralaLatest

ഖുർ-ആൻ പാരായണ മത്സരം നടത്തി

“Manju”

ഹർഷദ് ലാൽ തലശ്ശേരി

വള്ളിത്തോട് മഹൽ ഒരുമ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 10 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഖുർ-ആൻ പാരായണ മത്സരം നടത്തി. മത്സരത്തിൽ 79 വിദ്യാർത്ഥികൾ പങ്കെടുത്തു. കിളിയന്തറ 32 കോളനിയിലെ സൈഫുദ്ധീന്റെ മകൾ ഫാത്തിമത്ത് ഫർഹാന എം.കെ ഒന്നാം സ്ഥാനവും, എം.മുഹമ്മദ് ബഷീറിന്റെ മകൻ ദാഇബ് ഖൈസ് അബ്ദുളള രണ്ടാം സ്ഥാനവും ,പാലേക്കോടൻ മുനീറിന്റെ മകൾ അസ്ന പി.എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വള്ളിത്തോട് മഹല്ല് ജമാഅത്ത് സെക്രട്ടറി എം.മുഹമ്മദ് ബഷീർ,കെ.വി റസാക്ക്, എം.മുഹമ്മദ് ജസീർ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനം നൽകി.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

ചടങ്ങിൽ സാജിദ് ടി.പി അധ്യക്ഷനായി. റഹീസ് ടി.പി, റഫീഖ് പി.കെ, മുജീബ് കുഞ്ഞിക്കണ്ടി, ഇബ്രാഹിം. കെ.ടി വള്ളിത്തോട് തുടങ്ങിയവർ സംസാരിച്ചു. വിജയി കൾക്കുള്ള സമ്മാനം സ്പോൺസർ നൽകിയത് യഥാക്രമം എം .എസ് ഗോൾഡ് ഇരിട്ടി, ഫാമിലി ഫാൻസി വള്ളിത്തോട്, ന്യൂ ഗ്യാലക്സി വള്ളിത്തോട് എന്നിവരും പ്രോത്സാഹന സമ്മാനം നൽകിയത് ഒക്ട സിസ്റ്റം കണ്ണൂരുമാണ്.

Related Articles

Back to top button