KeralaLatest

കൊവിഡ് മാസ് പരിശോധന ആരംഭിച്ചു

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും മാസ് കൊവിഡ് പരിശോധന ആരംഭിച്ചു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളാണ് നടത്തുക. പരമാവധി രോഗബാധിതരെ കണ്ടെത്തുക എന്നത് ലക്ഷ്യമാക്കിയാണ് മാസ് പരിശോധന.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവര്‍, ആള്‍ക്കൂട്ടങ്ങളുമായി ഇടപഴുകുന്നവര്‍, 45 വയസ് കഴിഞ്ഞ കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ തുടങ്ങിയവര്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ആയിരിക്കും ഇന്നും നാളെയുമായുള്ള ക്യാമ്പയിന്‍ ക്രമീകരിക്കുന്നത്.

പരിശോധനയ്ക്ക് സ്രവം നല്‍കി കഴിഞ്ഞാല്‍ ആ വ്യക്തി ഫലം വരുംവരെ സമ്പര്‍ക്കം ഇല്ലാതെ നിരീക്ഷണത്തില്‍ കഴിയണം. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയവര്‍, വാക്സീന്‍ രണ്ട് ഡോസ് എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന. രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരിശോധന വര്‍ധിപ്പിക്കുന്നതിനോടൊപ്പം വാക്സിനേഷന്‍ ക്യാമ്പുകളും സജ്ജമാക്കും. അതെസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം തുടരുകയാണ്. ഭൂരീഭാഗം വാക്സിന്‍ കേന്ദ്രങ്ങളും താല്‍കാലികമായി അടച്ചു. രണ്ട് ലക്ഷം കോവീഷീല്‍ഡ് വാക്സിന്‍ കൂടി എത്തുന്നതോടെ വാക്സിന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button