IndiaLatest

വിമതര്‍ക്ക് വി ഐ പി സുരക്ഷ

“Manju”

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്ക് വിഐപി സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഗുവാഹട്ടിയിലുള്ള വിമത ക്യാമ്പിലെ 15 എംഎല്‍എമാര്‍ക്കാണ് കേന്ദ്ര സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം വിമത എംഎല്‍എമാരെ നയിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് സുരക്ഷ അനുവദിച്ചിട്ടില്ല.

വിമത എംഎല്‍എമാര്‍ക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അപകട ഭീഷണിയുണ്ടെന്ന് ഉറപ്പുള്ള എംഎല്‍എമാര്‍ക്ക് മാത്രമാണ് സുരക്ഷ നല്‍കിയതെന്നും മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button