ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,341 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി. മരണസംഖ്യ 1,75,649 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 16,79,740 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,26,71,220 ആയി. രാജ്യത്ത് ഇതുവരെ 11,99,37,641 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.