IndiaKeralaLatest

കോവാക്‌സിന്‍ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്രയ്ക്ക് കേന്ദ്രാനുമതി

“Manju”

മുംബൈ: കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ മഹാരാഷ്ടട്ര സര്‍ക്കാരിന്റെ ഹഫ്കിന്‍ ഇന്‍സ്റ്റിറ്റിയുട്ടിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍ നിര്‍മ്മിക്കാനാണ് ഹഫ്കിന് അനുമതി നല്‍കിയിരിക്കുന്നത്. കോവാക്‌സിന്റെ സാങ്കേതിക വിദ്യ ഭാരത് ബയോടെക് ഹഫ്കിന് കൈമാറും.
സംസ്ഥാനത്തിന് അനുമതി ലഭിച്ച വിവരം സര്‍ക്കാര്‍ ട്വിറ്റിലൂടെ അറിയിച്ചു. ഇതില്‍ മുഖ്യമ്രന്തി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 61,695 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരി്ച്ചത്. 349 പേര്‍ മരണമടഞ്ഞു. ആകെ 36,39,855 പേര്‍ക്ക് കോവിഡ് ബാധിച്ചു. 29,59,056 രോഗമുക്തരായെങ്കിലും 59,153 പേരാണ് മരണമടഞ്ഞത്.
നിലവില്‍ ഹൈദരാബാദിലെ ഭാരത് ബയോടെകിലാണ് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. വ്യാഴാഴ്ച രാത്രി 8 മണിവരെ രാജ്യത്ത് 11.74 േകാടി ഡോസ് വാകിസന്‍ നല്‍കി. ഇന്നലെമാത്രം 26.02 ലക്ഷം ഡോസ്.

Related Articles

Back to top button