KeralaLatest

കാനം രാജേന്ദ്രനെ അനുസ്മരിച്ചു.

“Manju”

തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യതിൽ ഇന്ന് രാവിലെ അന്തരിച്ച സി.പി.. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്തു.  വിഷയങ്ങളെ സംയമനത്തോടെ നേരിടാനും താഴെക്കിടയിലുള്ളവരെ ചേർത്തുപിടിക്കാനും എപ്പോഴും പരിശ്രമിച്ചിട്ടുള്ള ജനനേതാവായിരുന്നു കാനം രാജേന്ദ്രനെന്ന്  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ജ്ഞാനതപസ്വി അദ്ദേഹത്തെ അനുസ്മരിച്ചു.  സിപിഐ ദേശീയ സെക്രട്ടറി അമർജിത്കൗർ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, രമേശ് ചെന്നിത്തല എം.എൽ.., ഇ പി ജയരാജൻ, മന്ത്രി കെ കൃഷ്ണൻകുട്ടി, ബി.ജെ.പി നേതാവ് ഒ രാജഗോപാൽ, മന്ത്രി ആന്റണി രാജു, മാത്യു ടി തോമസ്, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, സിനിമസംവിധായകൻ ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

Related Articles

Back to top button