IndiaLatest

ഐപിഎല്‍; ഇന്ന് രണ്ട് മത്സരങ്ങള്‍

“Manju”

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം.

ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച് നോര്‍കിയ എന്നിവരുടെ അഭാവം ഡല്‍ഹിക്ക് ഇന്ന് തിരിച്ചടിയാവും. അതേസമയം, പരിക്കില്‍ നിന്ന് മുക്തനാവാത്ത സൂര്യകുമാര്‍ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഇത്തവണയും മുംബൈ നിരയിലുണ്ട്.

ആദ്യ കിരീടമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ലക്ഷ്യമിടുന്നത്. ഇത്തവണ, ഇരു ടീമുകളും പുതിയ നായകന്‍മാര്‍ക്ക് കീഴിലാണ് ഇറങ്ങുന്നത്. മുന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പകരം ബാംഗ്ലൂരിനെ നയിക്കുക ഫാഫ് ഡുപ്ലെസിയാണ്. അതേസമയം, മായങ്ക് അഗര്‍വാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്.

Related Articles

Back to top button