Latest

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 14.12 കോടി

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാല് കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ മുപ്പത് ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേര്‍ കൊറോണ വൈറസ് രോഗത്തില്‍ നിന്നും രോഗമുക്തി നേടി.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. കഴിഞ്ഞ ദിവസം 2.34 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നത്. കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ 23 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.77 ലക്ഷം കടന്നിരിക്കുന്നു.

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 5.80 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. മരണസംഖ്യ 3.71 ലക്ഷം പിന്നിട്ടു.രോഗികളുടെ എണ്ണത്തില്‍ ഫ്രാന്‍സാണ് തൊട്ടുപിന്നില്‍. രാജ്യത്ത് 52 ലക്ഷം രോഗബാധിതരാണ് ഉള്ളത്.മരണസംഖ്യ ഒരു ലക്ഷം കടന്നു.

Related Articles

Back to top button