IndiaLatest

കോവിഡ് വ്യാപനം; ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

“Manju”

ന്യൂഡെല്‍ഹി: രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആവശ്യം. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

‘കോവിഡ് ബാധ രോഗമുക്തിയേക്കാള്‍ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമീഷന്‍ -തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറടോറിയം പ്രഖ്യാപിക്കണം. കോടതി -ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം’ -കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. രാജ്യത്ത് കഴിഞ്ഞദിവസം 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുദിവസമായി രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്.

Related Articles

Back to top button