KeralaLatestThiruvananthapuram

കരവാരം പഞ്ചായത്തില്‍ ഒരാള്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

കല്ലമ്പലം : കരവാരം പഞ്ചായത്തില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 11 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് കെ.എസ്. ആര്‍.ടി.സി ബസില്‍ കൊണ്ടു പോവുകയും വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമായതിനാല്‍ അവിടെ നിന്ന് കാറില്‍ വീട്ടിലെത്തുക്കുകയുമാണ്‌ ചെയ്തത്. വീട്ടിലെത്തിയത് മുതല്‍ ഇദ്ദേഹം കരവാരം പഞ്ചായത്തിന്റെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നിരന്തര നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡിന്റെ ചില ലക്ഷണങ്ങള്‍ തോന്നിയതിന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ വൈകിട്ടോടെ പരിശോധന ഫലം പോസിറ്റീവായി. ഇയാള്‍ പുറത്തിറങ്ങുകയോ മറ്റാരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. വീട്ടില്‍ ഉണ്ടായിരുന്ന അമ്മയേയും അനിയനെയും ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശം അനുസരിച്ച്‌ ഹോം ക്വാറന്റൈനിലാക്കി. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ ഐ.എസ് പറഞ്ഞു.

Related Articles

Back to top button