KeralaLatest

ആശങ്ക പടർത്തി കൊവിഡ് മലയോര മേഖലയിൽ

“Manju”

കോടഞ്ചേരി : മറ്റ് സ്ഥലങ്ങളിലെന്നപോലെ മലയോര മേഖലയിലും ആശങ്ക പരത്തി കൊവിഡ്-19 മഹാമാരി.മലയോര പഞ്ചായത്തുകളിൽ എല്ലായിടത്തും തന്നെ ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നു.കോടഞ്ചേരി -14, കൂടരഞ്ഞി -20, കട്ടിപ്പാറ 10, കൂരാച്ചുണ്ട് -15, പുതുപ്പാടി- 65, തിരുവമ്പാടി -45 എന്നീ നിലയിലാണ് ഇന്ന് മലയോര മേഖലയിലെ പഞ്ചായത്തുകളിൽ ഡിഎംഒ യുടെ ലിസ്റ്റ് പ്രകാരം കോവിഡ് രോഗികളെ സ്ഥിരീകരിച്ചിരിക്കുന്നത്.യാതൊരു നിയന്ത്രണവും ഇല്ലാത്ത തെരഞ്ഞെടുപ്പ് കോലാഹലം കഴിഞ്ഞതോടെ നാടാകെ കോവിഡ് പടരുകയാണ്. ആർക്കും എവിടെ നിന്നും രോഗം പിടിപെടാവുന്ന അവസ്ഥ.കഴിഞ്ഞ ഒരു വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ജനജീവിതം സാധാരണ രീതിയിലേക്ക് ഒരു വിധം കരകയറാനുള്ള തീവ്ര ശ്രമത്തിനിടയിൽ വീണ്ടും രോഗം പടർന്നു പിടിക്കുന്നത്. വീണ്ടും ഒരു അടച്ചിടൽ വേണ്ടി വന്നാൽ ഇനി എന്ത്? എങ്ങനെ? എന്ന ചോദ്യ ചിഹ്നമാണ് സാധാരണ ജനങ്ങളുടെ മുൻപിൽ….

ജനങ്ങളും അല്പം നിസാരമായി കണ്ടു ഈ മഹാമാരിയേ. മാസ്ക് ധരിക്കുന്നതിലും മറ്റ് സുരക്ഷാ മുൻ കരുതലിലും അല്പം വീഴ്ച വരുത്തി തുടങ്ങിയിരുന്നു. അതും വീണ്ടും രോഗവ്യാപനം കൂട്ടുന്നതിന് ഒരു കാരണമായി.ഭയം കൂടാതെ.. കരുതണം വീണ്ടും… മാസ്ക് ധരിച്ച്.. സാമൂഹ്യ അകലം പാലിച്ച്….സോപ്പ് ഉപയോഗിച്ച് സമയാ സമയങ്ങളിൽ കൈകൾ കഴുകിയും.. സാനിറ്റൈസർ ഉപയോഗിച്ചും….പാടെ അകറ്റാം ഈ മഹാ മാരിയേ…നാട്ടിൽ നിന്നും അതിനായി തീവ്രമായി ശ്രമിക്കാം നമുക്കോരോരുത്തർക്കും.

Related Articles

Back to top button