IndiaLatest

സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ​ക്ക്​ പു​സ്​​ത​ക​ങ്ങ​ള്‍ നോ​ക്കി ഉ​ത്ത​ര​മെ​ഴു​താ​ന്‍ അ​നു​മ​തി

“Manju”

ചെന്നൈ; അ​ണ്ണാ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ല്‍ സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ​ക്ക്​ പു​സ്​​ത​ക​ങ്ങ​ള്‍ നോ​ക്കി ഉ​ത്ത​ര​മെ​ഴു​താ​ന്‍ അ​നു​മ​തി. കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ്​ സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന്​ യൂ​നി​വേ​ഴ്​​സി​റ്റി കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു.

ഗി​ണ്ടി​യി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്, ക്രോം​പ​ട്ടി​ലെ മ​ദ്രാ​സ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി എ​ന്നി​വ ഉ​ള്‍​പ്പെ​ടെ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ നാ​ല്​ ക്യാമ്പസു​ക​ളി​ലെ 2021 ഏ​പ്രി​ല്‍/​മേ​യ്​ മാ​സ​ങ്ങ​ളി​ലെ യു.​ജി, പി.​ജി 2, 4, 6 തി​യ​റി സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തു​ക.

Related Articles

Back to top button