IndiaKeralaLatest

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷണത്തിന് വിടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

“Manju”

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് സാധിക്കുമെന്നും കോടിയേരി. ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന അടൂര്‍ പ്രകാശ് എംപിയുടെ പ്രസ്താവനയ്ക്ക് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. കെപിസിസിയും പ്രതിപക്ഷവും ഇതിന് വേണ്ടിയാണ് ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയിട്ടുള്ള ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഡാലോചനയേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് കഴിയും. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പോലീസിനുണ്ട്. അതേസമയം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അടൂര്‍ ഇക്കാര്യം പുറത്തുവിട്ടത്. കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുന്നതിനാണ് ഇതെന്നും അടൂര്‍ അറിയിച്ചു. .

Related Articles

Back to top button