KeralaLatest

കുട്ടനാട് , ചവറ ഉപതിരഞ്ഞെടുപ്പ് നവംബറിൽ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തില്‍ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കും.

വോട്ടെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button