Latest

ത്രില്ലര്‍ ചിത്രവുമായി സംവിധായകന്‍ എം പദ്മകുമാര്‍

“Manju”

മാമാങ്കത്തിന് ശേഷം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ ഒരുങ്ങി സംവിധായകന്‍ എം പദ്മകുമാര്‍. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തൊടുപുഴ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കും ഇത്. കേരളത്തില്‍ മുന്‍പുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്’, എന്ന് അഭിലാഷ് പിള്ള ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Related Articles

Back to top button