Latest

ഭാരതത്തിന്റെ ഇതിഹാസങ്ങളെ പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ

“Manju”

സൗദി അറേബ്യ: ഭാരതത്തിന്റെ മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ. വിദ്യാഭ്യാസ മേഖലയില്‍ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന നൂതന പദ്ധതിയായ ‘വിഷന്‍ 2030’ മായി ബന്ധപ്പെട്ടാണ് തീരുമാനം.

വിവിധ രാജ്യങ്ങളെക്കുറിച്ചും, മറ്റ് രാജ്യങ്ങളുടെ ചരിത്രം, സംസ്കാരം എന്നിവയെ കുറിച്ചും പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചത്.

ഭാരതീയ പാരമ്പര്യത്തില്‍ പെട്ട യോഗ, ആയുര്‍വേദം എന്നിവയില്‍ വിദ്യാര്‍ത്ഥികളുടെ അറിവും, ശ്രദ്ധയും വികസിപ്പിക്കുന്നതിനും ഈ പഠനം സഹായകമാകുമെന്നാണ് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിരീക്ഷണം. വിഷന്‍ 2030 ല്‍ ഇംഗ്ലീഷ് ഭാഷാ പഠനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button