Latest

.ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

“Manju”

വി.എം.സുരേഷ് കുമാർ

വടകര : വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊയിലാണ്ടി പോലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കിഴക്കെ വളപ്പിൽ മനാഫ് (32) ആണ് അറസ്റ്റിലായത്. സി.ഐ കെ.സിസുബാഷ് ബാബു, എസ്.ഐ കെ.കെ.രാജേഷ്, തുടങ്ങിയവരാണ് മിനിലോറിയിൽ കടത്തികൊണ്ടു വന്ന പുകയില ഉൽപ്പന്നങ്ങൾ തന്ത്രപൂർവ്വം. പിടകൂടിയത്.

4500 പാക്കറ്റാണ് പിടികൂടിയത്. മൈസൂരിൽ നിന്നും പച്ചക്കറി ലോറിയിലാണ് കൊണ്ടുവന്നത്. രഹസ്യവിവരമറിഞ്ഞതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ്പോലീസ് വലയിലായത്. ഇവരുടെ വാഹനത്തെ പിൻ തുടരുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് 7 ലക്ഷത്തോളം രൂപ വിപണിയിൽ വിലവരുമെന്ന് പോലീസ് പറഞ്ഞു. സിപിഒമാരായ വി.എം. ബിജു, എം.പി.അനൂപ്, ടി.പി. ബൈജു, വി.എം.രജീഷ് റെയ്ഡിൽ പങ്കെടുത്തു. കെ.എൽ.56.ആർ 9062 മിനിലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

 

Related Articles

Back to top button