IndiaLatest

ഡോക്ടര്‍മാരുടെ പിഴവുകള്‍ക്കെതിരെ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാം

“Manju”

ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ അനാസ്ഥ ഉള്‍പ്പെടെ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാന്‍ സാധിക്കുന്ന രീതിയില്‍ എന്‍എംസി നിയമം ഭേദഗതി ചെയ്യും. ജോലിസ്ഥലത്തെ മോശം പെരുമാറ്റം, ചികിത്സാ പിഴവ് തുടങ്ങിയ ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികളില്‍ രോഗിക്ക് നേരിട്ടോ ബന്ധുക്കള്‍ മുഖേനയോ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ അപ്പീല്‍ നല്‍കാമെന്ന വ്യവസ്ഥ കൂടി ഉള്‍ക്കൊള്ളിച്ചാണ് എന്‍എംസി, 2019 ലെ നിയമം ഭേദഗതി ചെയ്യുക. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 30 ദിവസത്തിനകം [email protected] അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറി, മെഡിക്കല്‍ എജ്യുക്കേഷന്‍ പോളിസി സെക്ഷന്‍, ആരോഗ്യ മന്ത്രാലയം, നിര്‍മാണ്‍ ഭവന്‍ എന്ന വിലാസത്തിലോ അഭിപ്രായം രേഖപ്പെടുത്താം.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാമായിരുന്നു. സംസ്ഥാന കൗണ്‍സില്‍ നിരസിക്കുന്ന പരാതികളില്‍ 60 ദിവസത്തിനുള്ളില്‍ ദേശീയ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാം. സംസ്ഥാനത്ത് പരാതി കേള്‍ക്കാന്‍ ആറു മാസത്തിലേറെ സമയമെടുത്താല്‍ കൗണ്‍സിലില്‍ ഉന്നയിക്കാനും അവസരം നല്‍കിയിരുന്നു.

Related Articles

Back to top button