KeralaLatest

സൗജന്യ വാക്‌സിനേഷന്‍ ആവശ്യകത; സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പ്രതികരിക്കുന്നു

“Manju”

കൊവിഡ് വാക്‌സിനേഷന്‍ സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച്‌ ധാരാളം തെറ്റിദ്ധാരണകളും കിംവദന്തികളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് . ഈ സാഹചര്യത്തില്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ പറ്റി സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ . മുഹമ്മദ് അഷീല്‍ പ്രതികരിക്കുന്നു . കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിടയിലാണ് അഷീല്‍ പ്രതികരിച്ചത് .’വാക്‌സിനേഷന്‍ എന്നത് ഒരു പബ്ലിക് ഗുഡാണ്. വാക്‌സിന്‍ എടുക്കുന്നവരേക്കാള്‍ കൂടുതല്‍ ഗുണമുള്ളത് സമൂഹത്തിനാണ് .ഇങ്ങനെ പറയാന്‍ കാരണം ഒരു വ്യക്തി വാക്‌സിന്‍ എടുക്കുന്നതോടെ രോഗ വ്യാപനത്തിന്റെ ഒരു കണ്ണി മുറിക്കപ്പെടുകയാണ് .ഇത്തരത്തില്‍ കുറേ ആളുകള്‍ വാക്‌സിന്‍ എടുക്കുന്നതോടെ രോഗ വ്യാപനത്തിന്റെ സാധ്യത കുറയുകയാണ് .

മാത്രമല്ല ,ഒരു വ്യക്തി വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ ഗുരുതരമായ രോഗാവസ്ഥയിലേക്ക് പോകുന്നില്ല.ഇത് രാജ്യത്തിന്റെ ആരോഗ്യരംഗത്ത് സാമ്ബത്തികമായി ലാഭം ഉണ്ടാക്കുകയാണ് .അതായത് രാജ്യം ഒരു പൗരന് ചികിത്സ കൊടുക്കേണ്ട ചിലവ് കുറയുകയാണ് .ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ രാജ്യം സാധാരണഗതിയിലേക്ക് നേരത്തെ എത്തുന്നു എന്നതാണ് .ഉദാഹരണമായി ഇസ്രയിലിന്റെ കാര്യം എടുക്കാം ..അവിടെ രാജ്യത്തിനുള്ളില്‍ മാസ്ക് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അവിടെ 60 % ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടാണ് ഇസ്രയേല്‍ ഇത്തരത്തില്‍ നിര്‍ദേശം നല്കിയത് .

വാക്‌സിനേഷന്‍ എന്നത് പൊതുസമൂഹത്തിന് ഗുണകരമായ ഒരുകാര്യമാണ്.അതുകൊണ്ട് തന്നെ എല്ലാ പൗരന്മാരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കും .മറിച്ച്‌ വാക്‌സിന്‍ എടുക്കുന്നതിന് പൈസ കൊടുക്കേണ്ടസാഹചര്യം ഉണ്ടായാല്‍ ജനങ്ങള്‍ക്കിടയില്‍ ചോയിസ് രൂപപ്പെടും .ആളുകള്‍ എടുക്കുകയും എടുക്കാതിരിക്കുകയും ചെയ്തേക്കാം. അതിനാല്‍ വാക്‌സിനേഷന്‍ എന്നത് ഒരു പൊതു പ്രശ്നമായതിനാല്‍ ഓരോ പൗരനും വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്‍റെ അല്ലെങ്കില്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് .അമേരിക്ക പോലുള്ള രാജ്യം വാക്‌സിന്‍ സൗജന്യമായി നല്‍കിയതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അത് കൂടുതല്‍ വ്യക്തമാകുമെന്നും മുഹമ്മദ് അഷീല്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button