IndiaLatest

ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്‌നി ബാധ

“Manju”

ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്‌നി ബാധ. കര്‍ണാടകയിലെ കാര്‍വാറിന് സമീപത്ത് വച്ചാണ് അഗ്‌നിബാധ ഉണ്ടായത്. അഗ്‌നിബാധയില്‍ ജീവഹാനി ഇല്ലെന്ന് നാവികസേന അറിയിച്ചു. കപ്പലിലെ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

18 മാസം നീണ്ട അറ്റകുറ്റപണികള്‍ക്ക് ശേഷം കടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും കാര്‍വാര്‍ നാവിക ബേസില്‍ വച്ചും ഇതേ കപ്പലില്‍ നേരിയ അഗ്‌നിബാധ ഉണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ 2013ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്.

Related Articles

Back to top button