IndiaLatest

‘രാജ്യത്ത്​ ഒരു കൊടുങ്കാറ്റ്​ ആഞ്ഞടിക്കാന്‍ പോകുകയാണെന്ന്​ മുന്നറിയിപ്പ് നല്‍കിയിരുന്നു’; രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്​ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും 41 ദിവസം മുമ്പേ​ ഫെബ്രുവരിയില്‍ കോവിഡ് വൈറസ്​ രാജ്യത്തിനും സമ്പദ്​വ്യവസ്​ഥക്കും കനത്ത വെല്ലുവിളിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തിരുന്നു. ഈ സംഭവം ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ഡാര്‍ജിലിങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും ഓര്‍മിപ്പിച്ചു.

രാജ്യത്ത്​ ഒരു കൊടുങ്കാറ്റ്​ ആഞ്ഞടിക്കാന്‍ പോകുകയാണെന്ന്​ അന്നേ ഞങ്ങള്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. രാജ്യത്തെ മൊത്തം തകര്‍ക്കാന്‍ പോന്ന ഒന്നാകും അതെന്നായിരുന്നു അന്ന്​ പറഞ്ഞത്​. രാഹുല്‍ വെറുതെ ആളുകളെ പരിഭ്രാന്തരാക്കാന്‍ വേണ്ടി പറയുകയാണെന്നായിരുന്നു മാധ്യമങ്ങളടക്കം അന്ന്​ പറഞ്ഞത്‘. രാഹുല്‍ ഗാന്ധി വ്യക്തമാക്കി​.

ഇന്ത്യയെ കോവിഡ്​ മഹാമാരി അതിരൂക്ഷമായി ബാധിക്കുമെന്നും രാജ്യത്തെയും അതിന്റെ സമ്പദ്​വ്യവസ്ഥ​യെയും രക്ഷിക്കാനും, ചെറുകിട വ്യവസായികളെയും വ്യാപാരികളെയും സംരക്ഷിക്കാനും വേണ്ട മാര്‍ഗങ്ങള്‍ കൈകൊള്ളാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

രാജ്യം ദുരന്തത്തെ നേരിടുമ്പോള്‍ വേണ്ട നടപടികള്‍ കൈകൊള്ളാതെ തകര്‍ന്ന്​ കൊണ്ടിരിക്കുന്ന സമ്പ​വ്യവസ്​ഥയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കാതെമോദി സര്‍ക്കാര്‍ പൗരന്‍മാരെ കൊണ്ട്​ മണി കൊട്ടിക്കുകയായിരുന്നുവെന്നും ​രാഹുല്‍ കുറ്റപ്പെടുത്തി​.

Related Articles

Back to top button