InternationalLatest

റെസിഡന്‍സി നിയമം പാസാക്കില്ല

“Manju”

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള റെസിഡന്‍സി നിയമം അടിയന്തര സ്വഭാവമുള്ള ഉത്തരവിലൂടെ പാസാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞതായി റിപ്പോര്‍ട്ട്. ദേശീയ കൗണ്‍സില്‍ ചേരാത്തപ്പോള്‍ പെട്ടെന്ന് നിയമനിര്‍മാണം വേണ്ടിവരുന്ന വിഷയങ്ങളിലാണ് ‘അടിയന്തര ഉത്തരവ്’ഇറക്കുകയെന്ന ഭരണഘടനവ്യവസ്ഥ സര്‍ക്കാര്‍ ഉപയോഗപ്പെടുത്താറുള്ളത്. ഉത്തരവ് പിന്നീട് ദേശീയ കൗണ്‍സിലിന് മുന്നില്‍വെച്ച്‌ വോട്ടിനിട്ട് പാസാക്കിയാല്‍ ഔദ്യോഗിക നിയമമാവും. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര ഉത്തരവ് കോടതി റദ്ദാക്കുമോയെന്ന ആശങ്കയാണ് പുനരാലോചന. അടിയന്തര ഉത്തരവുകളില്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും അതിന് അടിയന്തര സ്വഭാവമില്ലെന്ന് കണ്ടാല്‍ എതിരായി വോട്ട് ചെയ്യാനും അവകാശമുണ്ട്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രൂപവത്കരിക്കുന്ന ദേശീയ അസംബ്ലിയില്‍ റെസിഡന്‍സി നിയമത്തിന് അംഗീകാരം നേടാനാണ് ആലോചന.

Related Articles

Back to top button