IndiaLatest

നേരിയ കുറവിന് ശേഷം മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമുള്ള രണ്ട് ദിവസവും വിലയില്‍ മാറ്റമില്ലാതെയാണ് രാജ്യത്ത് ഇന്ധന വില്‍പ്പന. ഏപ്രില്‍ 15നുണ്ടായ മാറ്റത്തില്‍ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് ലിറ്ററില്‍ കുറഞ്ഞത്.

നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് വില 86.75 രൂപയും പെട്രോളിന് വില 92.28 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്. ഇതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 90.40 രൂപയായി. കഴിഞ്ഞ ദിവസം 90.56 രൂപയായിരുന്നു നിരക്ക്. ഡീസലിന് ലിറ്ററിന് 80.73 രൂപയാണ് ഇന്നത്തെ വില.

Related Articles

Back to top button